Mon. Dec 23rd, 2024
തൃശൂർ:

കൊറോണ പ്രതിരോധത്തിന്റെ  ഭാഗമായി ഗുരുവായൂരിലെയും  കൊടുങ്ങല്ലൂരിലെയും ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കും. വിശ്വാസികളുടെ തിരക്ക് ക്രമീകരിക്കുന്നതിനായി മന്ത്രി എ സി മൊയ്തീൻ ഞായറാഴ്ച വൈകിട്ട് ഗുരുവായൂരിൽ വിളിച്ച യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 

ആചാരങ്ങളെയും വിശ്വാസങ്ങളെയും ഹനിക്കാതെ ക്ഷേത്രാഘോഷങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും മുൻകൈയെടുക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്നത് തടയാൻ സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി അറിയിച്ചു.