കൊറോണ വ്യാപനം തടയുന്നതിനായി അമേരിക്ക രാജ്യത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തിൽ ഇതുവരെ 170417 ഓളം പേർക്ക് കൊറോണ സ്ഥിരീകരിച്ചു, 6500 ഓളം പേർ മരണപെട്ടു. അമേരിക്കയിൽ ഇതുവരെ 3802 പേർക്ക് രോഗം സ്ഥിരീകരിച്ചു, 69 പേർ മരണപെട്ടു.

ഈ സാഹചര്യത്തിലാണ് അമേരിക്ക ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ജനുവരി 21നാണ് അമേരിക്കയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചത്. അതിനുശേഷം ഒരുമാസ കാലയളവിൽ മൂവായിരത്തിലധികം പേർക്ക് കൊറോണ ബാധിച്ചു പക്ഷെ മാർച്ച് 13നാണ് അമേരിക്ക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

യുഎസില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള നിയമ വ്യവസ്ഥകള്‍ എന്തൊക്കെയാണ്?
പ്രസിഡന്റ് ഒരു “ദേശീയ അടിയന്തരാവസ്ഥ” പ്രഖ്യാപിക്കുന്ന നിമിഷം, തീരുമാനം പൂർണ്ണമായും പ്രസിഡന്റിന്റെ വിവേചനാധികാരത്തിലാണ് തന്റെ അധികാരത്തിന് നിയമപരമായ പല പരിധികളും നീക്കിവയ്ക്കാൻ അദ്ദേഹത്തിന് കഴിയും.

അടിയന്തരാവസ്ഥ എങ്ങനെയൊക്കെ പ്രഖ്യാപിക്കാം എന്നോ അതിനാൽ അവകാശങ്ങൾ എങ്ങനെ നിർത്തലാക്കുമെന്നോ അമേരിക്കൻ ഭരണഘടനാ വ്യക്തമായി പ്രതിപാദിച്ചിട്ടില്ല. പക്ഷെ ഹേബിയസ് കോർപ്പസ് റിട്ട് താൽക്കാലികമായി നിർത്താനുള്ള അധികാരം ഉൾപ്പെടെ അടിയന്തിര ഭീഷണികളെ നേരിടാൻ യുഎസ് കോൺഗ്രസിന് അധികാരമുണ്ട്.
കലാപത്തിന്റേയോ ആക്രമണത്തിന്റേയോ കേസുകളിൽ പൊതുസുരക്ഷ ആവശ്യമായി വരുന്നത് വരെ ഹേബിയസ് കോർപ്പസിന്റെ റിട്ട് പ്രിവിലേജ് താൽക്കാലികമായി നിർത്തലാക്കില്ല. അനുച്ഛേദം ഒന്ന് സെക്ഷൻ 9 രണ്ടാം വകുപ്പിൽ ഇത് പ്രതിപാദിച്ചിരിക്കുന്നു.
കാലങ്ങളായി അമേരിക്കൻ പ്രസിഡന്റുമാർ അവകാശപ്പെടുന്നത് സായുധ സേനയുടെ കമാൻഡർ ഇൻ ചീഫ്, എക്സിക്യൂട്ടീവ് അധികാരങ്ങൾ എന്നിവ അവർക്കു “അന്തർലീനമായ അടിയന്തര അധികാരങ്ങൾ” നൽകുന്നുവെന്നാണ്. ഇത്തരം സാഹചര്യങ്ങളിൽ സുപ്രീം കോടതിപോലും ഇടപെടാൻ മടിച്ചുനിൽക്കുന്നതിനാൽ അമേരിക്കൻ പ്രെസിഡന്റുമാരുടെ അധികാര പരിധി നിർവചനങ്ങൾക്ക് അതീതമാണ്.
പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇത്തരം സാഹചര്യങ്ങളിൽ പ്രെസിഡന്റിന് പ്രത്യകം അധികാരം നൽകുന്ന ചട്ടങ്ങൾ യൂഎസ് കോൺഗ്രസ് പാസ്സാക്കിയിട്ടുണ്ട്. ഇത്തരം അനിയന്ത്രിതമായ സാഹചര്യങ്ങളെ നേരിടാൻ 1976ൽ ദേശീയ അടിയന്തരാവസ്ഥ നിയമം പാസ്സാക്കി, അതുപ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രെസിഡന്റിന് അവകാശം നൽകുന്നു.
എത്ര തവണ യുഎസ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്?
ട്രംപിന്റെ പ്രഖ്യാപനവും ചേർത്ത് 1976ലെ ദേശീയ അടിയന്തരാവസ്ഥ നിയമം അടിസ്ഥാനപ്പെടുത്തി എട്ട് യുഎസ് പ്രെസിഡന്റുമാർ 64 തവണ അമേരിക്കയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ 136 സാഹചര്യങ്ങളിൽ നിയമപരമായ അധികാരം ഉണ്ട്. കൊറോണ വ്യാപനത്തെ തുടർന്ന് നിലവിൽ 34 ഓളം അടിയന്തര സാഹചര്യങ്ങൾ ഉണ്ട്.
മിക്ക സാഹചര്യങ്ങളിലും വിദേശ രാജ്യങ്ങൾ, സ്ഥാപനങ്ങൾ അല്ലെങ്കിൽ വ്യക്തികൾ എന്നിവയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താൻ പ്രെസിഡന്റുമാർ അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചു. മറ്റൊന്ന് വ്യാപാര നിയന്ത്രങ്ങൾക്കാണ് അമേരിക്ക ഈ അധികാരങ്ങൾ ഉപയോഗിക്കുന്നത്. രണ്ടു തവണ മാത്രമാണ് ഈ അധികാരം ഉപയോഗിച്ച് സൈനിക നടപടി കൈകൊണ്ടിട്ടുള്ളു, സെപ്റ്റംബർ 11 നു ശേഷം 2019ൽ മെക്സിക്കോ അതിർത്തിമതിൽ നിർമിക്കുന്ന സാഹചര്യത്തിൽ.

ആഭ്യന്തര അടിയന്തരാവസ്ഥ ന്യു യോർക്ക് ടൈം റിപ്പോർട്ട്
അമേരിക്കൻ പ്രസിഡന്റ് അടിയന്തരാവസ്ഥ അധികാരങ്ങൾ ഉപയോഗിക്കുമ്പോൾ അദ്ദേഹത്തിന് 136ഓളം പ്രത്യേക വ്യവസ്ഥകളും നിയമപരമായ അധികാരങ്ങളും ലഭ്യമാണ്. സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കൽ, ആശയവിനിമയം സവിധാനങ്ങളിൽ നിയന്ത്രണം ഏർപെടുത്തുകയോ ഏറ്റെടുക്കുകയോ ചെയ്യാം തുടങ്ങി രാജ്യത്തെ എല്ലാ സംവിധാനങ്ങൾക്കു മേലും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പ്രസിഡന്റിന് സാധിക്കും.
ഇപ്പോഴത്തെ അടിയന്തരാവസ്ഥയിൽ ഏതെല്ലാം നിയമങ്ങൾ സജീവമാക്കി?
മാർച്ച് 13 തീയതി , ട്രംപ്, റോബർട്ട് ടി സ്റ്റാഫോർഡ് ഡിസാസ്റ്റർ റിലീഫ് ആൻഡ് എമർജൻസി അസിസ്റ്റൻസ് ആക്ട് 1988ന് കീഴിൽ അടിയന്തിര അധികാരങ്ങൾ ഉപയോഗിക്കുന്നതായി പ്രഖ്യാപിച്ചു, ഇത് പ്രധാനമായും പ്രകൃതിക്ഷോഭങ്ങളിലും ദുരന്തങ്ങളിലും ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയെ (FEMA) ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ്.
സ്റ്റാഫോർഡ് ഡിസാസ്റ്റർ റിലീഫ് ആൻഡ് എമർജൻസി അസിസ്റ്റൻസ് ആക്ട്, ഫോർബ്സ് റിപ്പോർട്ട്
ഈ നിയമം പ്രകാരം അടിയന്തിരാവസ്ഥയുടെ അർത്ഥം ഇങ്ങനെ നിർവചിച്ചിരിക്കുന്നു,
“പ്രസിഡന്റിന്റെ അന്തിമതീരുമാനപ്രകാരം ഏതെങ്കിലും ഒരു സന്ദർഭത്തിൽ, ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും പൊതു സ്വത്തും ആരോഗ്യവും സംരക്ഷിക്കുന്നതിനും സംസ്ഥാന, പ്രാദേശിക ശ്രമങ്ങൾക്കും കഴിവുകൾക്കും അനുബന്ധമായി ഫെഡറൽ സഹായവും ആവശ്യമായി വന്നാൽ. അതുവഴി അമേരിക്കൻ ഐക്യനാടുകളുടെ ഏതെങ്കിലും ഭാഗത്ത് ഒരു ദുരന്ത ഭീഷണി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക”.
ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി (FEMA) റിപ്പോർട്ട്
പൊതുജനാരോഗ്യ കാരണങ്ങളാൽ ഒരു അമേരിക്കൻ പ്രസിഡന്റ് അവസാനമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 2009ൽ പന്നിപ്പനി സമയത്ത് ബരാക് ഒബാമയായിരുന്നു. പക്ഷെ അദ്ദേഹം സ്റ്റാഫോർഡ് ആക്ട് ഉപയോഗിച്ചില്ല, പകരം ചില ഫെഡറൽ ഹെൽത്ത് ഇൻഷുറൻസ് നിയമങ്ങൾ ഒഴിവാക്കിയ പബ്ലിക് ഹെൽത്ത് സർവീസ് ആക്ട് പ്രകാരമാണ് ഇത് ചെയ്തത്.
2000ൽ, അന്നത്തെ പ്രസിഡന്റ് ബിൽ ക്ലിന്റൺ ന്യൂജേഴ്‌സിയിലും ന്യൂയോർക്കിലും വെസ്റ്റ് നൈൽ ബാധയെത്തുടർന്ന് സ്റ്റാഫോർഡ് ആക്റ്റ് ഉപയോഗിച്ചിരുന്നു. പ്രകൃതിദുരന്തങ്ങളിലും പകർച്ചവ്യധി ഇതര സാഹചര്യങ്ങളിലും സ്റ്റാഫോർഡ് ആക്റ്റ് കൂടുതലായി ഉപയോഗിക്കപെടുന്നു.
അവസാനമായി 2019ൽ കടുത്ത വെള്ളപ്പൊക്കത്തിൽ നെബ്രാസ്കയ്ക്കും അയോവയ്ക്കും സഹായം നൽകുന്നതിന് പ്രസിഡന്റ് ട്രംപ് 2019ൽ ഈ നിയമം ഉപയോഗിച്ചു.