Wed. Jan 22nd, 2025
ന്യൂ ഡൽഹി:

കൊറോണ വൈറസ് പ്രതിരോധനത്തിനായുള്ള  കേരള സർക്കാരിന്റെ നടപടികൾക്ക് സുപ്രീംകോടതിയുടെ പ്രശംസ. കൊറോണ നേരിടാൻ സംസ്ഥാനത്തെ ജയിലുകളിലൊരുക്കിയ സജ്ജീകരണത്തിന് സംസ്ഥാന സർക്കാരിനും ജയിൽ വകുപ്പിനുമാണ് സുപ്രീംകോടതിയുടെ അഭിന്ദനം.  ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് പ്രശംസ.

സംസ്ഥാനത്തെ ജയിലുകളിൽ കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ പ്രതിരോധ നടപടികൾ  കൈകൊണ്ടതായി കോടതി വിലയിരുത്തി. കോവിഡ് രോഗഭീതി പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജയിലുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവിലാണ് കേരളത്തെ പ്രശംസിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ പരാമർശം.