Sat. Apr 27th, 2024
ബ്രസീലിയ:

തനിക്ക് കോവിഡ് 19 ബാധയില്ലെന്ന് ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബൊള്‍സനാരോ വ്യക്തമാക്കി. ബൊള്‍സനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി ഫാബിയോ വാജ്‌ഗാർട്ടനു കോവിഡ് 19 സ്ഥിതീകരിച്ചതോടെയാണ് ബ്രസീൽ പ്രസിഡന്റ് ഇപ്പോൾ പരിശോധന നടത്തിയത്. പ്രസിഡന്‍റ് ബൊല്‍സാനാരോയ്ക്കും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമൊപ്പം വാജ്‌ഗാർട്ടൻ ഒരു ഡിന്നർ പാർട്ടിയിലും പങ്കെടുത്തിരുന്നു. അതിന് പിന്നാലെ ഇപ്പോൾ ട്രംപിന്റെ സ്റ്റാഫുകളിലൊരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ലോകനേതാക്കൾ കൂടുതൽ ആശങ്കയിലായത്.

By Athira Sreekumar

Digital Journalist at Woke Malayalam