Wed. Jan 22nd, 2025
വാഷിങ്‌ടൺ:

 
കൊവിഡ് 19 ഭീതിയിൽ ഹസ്തദാനത്തിനു പകരം നമസ്‌തേ പറഞ്ഞ് ലോകനേതാക്കള്‍. അമേരിക്കന്‍ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തത് ഇന്ത്യക്കാരുടെ പരമ്പരാഗത അഭിവാദ്യ രീതിയായ കൈകൂപ്പിയുള്ള നമസ്തേയിലൂടെയാണ്. നിലവിലെ സാഹചര്യത്തിൽ രോഗം പടരാതിരിക്കാൻ ഇത് അനിവാര്യമാണെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്‍ അതിഥികളെ കൈകള്‍ കൂപ്പി സ്വീകരിക്കുന്നതും വലിയ തോതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.