Mon. Dec 23rd, 2024

ഫേസ്ബുക്കില്‍ കൊവിഡ് 19നെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച മലയാള നടി സാധിക വേണുഗോപാലിനെതിരെ യൂനിസെഫിന്റെ ട്വീറ്റ്. കുറിപ്പിലെ ഉള്ളടക്കം തെറ്റാണെന്ന് വ്യക്തമാക്കി യൂനിസെഫ് പങ്കുവച്ച ട്വീറ്റിന് പിന്നാലെ സാധിക വേണുഗോപാല്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞു. കൊവിഡ് 19 വൈറസ് വലുപ്പത്തില്‍ 400 മുതല്‍ -500 മൈക്രോ വരെ വ്യാസമുള്ളതാണെന്നും അതിനാൽ ഏത് മാസ്‌കും അതിന്റെ പ്രവേശനത്തെ തടയുമെന്നതടക്കമുള്ള തെറ്റായ വിവരങ്ങളായിരുന്നു സാധിക പങ്കുവെച്ച പോസ്റ്റിലുണ്ടായിരുന്നത്.