വെനീസ്:
കൊവിഡ് 19 ബാധയെത്തുടർന്ന് ഇറ്റലിയിൽ മരണം ആയിരം കവിഞ്ഞു. ഇന്നലെ മാത്രം 189 പേരാണ് മരിച്ചത്. അതേസമയം ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കാൻ മെഡിക്കൽ സംഘം പുറപ്പെട്ടു. രോഗമില്ലാത്തവരെ ഇറ്റലിയിൽ നിന്ന് ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിലപാടാണ് ഇറ്റലിയിലെ ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയത്. അതേസമയം, കോവിഡ് 19 നെ തുടർന്ന് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും, രോഗം ലക്ഷണം കണ്ടിട്ടും ഐസൊലേറ്റ് ചെയ്യാൻ തയ്യാറാകാത്തതുമായ പൗരന്മാർക്ക് ആറ് മുതല്‍ 36 മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ഇറ്റലി ഗവൺമെന്റ് അറിയിച്ചു.