Sun. Aug 3rd, 2025
റാന്നി:

 
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച, ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ കുടുംബത്തെ തുടക്കത്തിൽ ചികിത്സിച്ച സർക്കാർ ആശുപത്രിയിലെ നഴ്സിനെയും മകളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പനിയും ചുമയും വന്നതിനെത്തുടർന്നാണിത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, കൊവിഡ് 19 ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന 3 വയസുകാരന്റെ അച്ഛനും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാളുമായി സമ്പര്‍ക്കം പുലർത്തിയ 23 പേരുടെ പട്ടിക തയ്യാറാക്കി.

ഇവരിൽ ആരെയൊക്കെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുത്തേക്കും.