Thu. Dec 19th, 2024
ഗ്രീസ്:

 
കായികലോകത്തിന് ആശ്വാസമായി ടോക്കിയോ ഒളിമ്പിക്സ് ദീപം ഗ്രീസിൽ തെളിഞ്ഞു. കൊറോണ പശ്ചാത്തലത്തിൽ രാജ്യാന്തര ഒളിംപിക് സമിതിയുടെയും ആതിഥേയരായ ജാപ്പനീസ് സംഘത്തിന്റെ പ്രതിനിധികളെയും മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ഗ്രീക്ക് നടി സാന്റി ജോര്‍ജിയോ തെളിയിച്ച ദീപം ഗ്രീക്ക് ഷൂട്ടിംഗ് ചാംപ്യന്‍ ആയ അന്നാ കോരക്കാകി ഏറ്റുവാങ്ങി.

എട്ടു ദിവസം ഗ്രീസിലെ നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന ദീപശിഖ മറ്റു രാജ്യങ്ങളിലെയും പ്രയാണത്തിനു ശേഷം ജൂലൈ 24ന്റെ ഒളിംപിക് ഉദ്ഘാടന വേദിയായ ടോക്കിയോയിൽ എത്തും.