Mon. Dec 23rd, 2024
കൽബുർഗി:

 
ഇന്ത്യയിലെ ആദ്യ കോവിഡ് 19 മരണം കർണ്ണാടകത്തിലെ കൽബുർഗിയിൽ സ്ഥിരീകരിച്ചു. 76കാരനായ മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖിയാണ് കഴിഞ്ഞദിവസം മരണമടഞ്ഞത്. മരണത്തിന് ശേഷമാണ് ഇദ്ദേഹത്തിന് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്. ഫെബ്രുവരി 29നാണ് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയത്.