Wed. Jan 22nd, 2025

ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റയ്‌ക്കും ചെല്‍സി താരം ക്വാലം ഹഡ്‌സണ്‍ ഒഡോയ്‌ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ആഴ്‌സനല്‍ ടീം സ്‌ക്വാഡ് ഒന്നാകെ സ്വയം ഐസൊലേഷനിലാണ്. ടീമിന്റെ ലണ്ടനിലെ പരിശീലന കേന്ദ്രം അടച്ചു. ചെല്‍സി താരത്തിന് വൈറസ് സ്ഥിരീകരിച്ചതോടെ സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും കര്‍ശന നിരീക്ഷണത്തിലാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ചെൽസി വ്യക്തമാക്കിയിട്ടുണ്ട്.