Mon. Dec 23rd, 2024
ബ്രസീലിയ:

 
ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സാനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി ഫാബിയോ വജ്‌ഗാര്‍ട്ടന് കൊവിഡ് 19 സ്ഥിതീകരിച്ചു. പ്രസിഡന്റ് ബൊല്‍സാനാരോയ്ക്കും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമൊപ്പം മാര്‍ ലാഗോയില്‍ നടന്ന ഡിന്നര്‍ പാര്‍ട്ടിയില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സ്പെയിനിലെ സമത്വ മന്ത്രി ഐറിന മൊണ്ടേരോയ്ക്കും കൊറോണ സ്ഥിരീകരിച്ചു.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കൊവിഡ് 19 സംശയത്തെ തുടർന്ന് ഐസൊലേഷൻ വാർഡിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ സോഫി ഗ്രിഗോയറിന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു.