Sun. Feb 23rd, 2025
ചേർത്തല:

പട്ടണക്കാട് പബ്ലിക്ക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. പട്ടണക്കാട് കാട്ടുപറമ്പിൽ വീട്ടിൽ ഉദയകുമാർ, ഗായത്രി ദമ്പതികളുടെ മകൾ ആരതിയെ (15) ആണ് കാണാതായത്. രാവിലെ വീട്ടിൽ നിന്നാണ് വിദ്യാർത്ഥിനിയെ കാണാതായതെന്ന് പട്ടണക്കാട് പോലീസ് വോക്ക് മലയാളത്തോട് പറഞ്ഞു.

കുട്ടി പോകാൻ സാധ്യതയുള്ള അടുത്ത സുഹൃത്തുക്കളുടെ വീടുകൾ, ബന്ധുക്കളുടെ വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ, കുട്ടി രാവിലെ പരീക്ഷ എഴുതാൻ വീട്ടിൽ നിന്ന് പുറപ്പെട്ട് വഴിമധ്യേയാണ് കാണാതായതെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇന്ന് എസ്എസ്എൽസി പരീക്ഷയില്ലെന്നും വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായിരിക്കുന്നതെന്നും പട്ടണക്കാട് പോലീസ് വോക്ക് മലയാളത്തോട് വ്യക്തമാക്കി.

കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർക്ക് ബന്ധപ്പെടാം: 04782592210, 9995627236 (പട്ടണക്കാട് പോലീസ് സ്റ്റേഷൻ.)

By Arya MR