Mon. Dec 23rd, 2024
ഡൽഹി:

അൺ എയ്ഡഡ് മേഖലയിലെ അധ്യാപികമാർക്ക് ആറ് മാസത്തെ പ്രസവ അവധി നൽകണമെന്ന ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്ന് സിബിഎസ്ഇ മാനേജ്മെന്‍റ് അസോസിയേഷൻ. വനിതാ ദിനത്തിലെ സർക്കാറിന്റെ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും 6 മാസത്തെ അവധിക്കാലത്തിൽ ശമ്പളം നൽകാനാകില്ലെന്നും ഓൾ കേരള സെൽഫ് ഫൈനാൻസിംഗ് സ്കൂൾ ഫെഡറേഷൻ അധ്യക്ഷൻ വ്യക്തമാക്കി. സിബിഎസ്ഇ മേഖലയിൽ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam