Thu. Jan 23rd, 2025
കോഴിക്കോട്:

പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ വളർത്ത് പക്ഷികളെ കൊല്ലുന്നതിന്‍റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. പക്ഷികളെ ഒളിപ്പിച്ച് വയ്ക്കുന്ന സാഹചര്യത്തിൽ പൂർണ്ണമായും നശിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് ദ്രുതകർമ്മ സേന രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ, വളർത്തുപക്ഷികളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇപ്പോൾ കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് താൽകാലികമായി കോഴി വിഭവങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam