Sun. Feb 23rd, 2025
ജർമ്മനി:

ജര്‍മ്മന്‍കാര്‍ക്ക് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. ജര്‍മ്മനിയിലെ ജനസംഖ്യയില്‍ എഴുപത് ശതമാനം പേരിലേക്കും മാരകമായ കൊറോണാ വൈറസ് എത്തിച്ചേരുമെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യൂറോപ്പില്‍ പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ജാഗ്രതാ നിര്‍ദ്ദേശം ആഞ്ചല മെര്‍ക്കല്‍ നേരിട്ട് നല്‍കിയിരിക്കുന്നത്. വൈറസ് ബാധ നീയന്ത്രണംവിട്ട് പടരുന്ന സാഹചര്യമുണ്ടായാല്‍ 58 മില്ല്യണ്‍ ജര്‍മ്മന്‍കാരിലേക്ക് എത്തുമെന്ന് ബെര്‍ലിനില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഗ്രൂപ്പ് യോഗത്തില്‍ അവര്‍ വ്യക്തമാക്കി.