Sat. Apr 5th, 2025
ഡൽഹി:

ദില്ലി അക്രമത്തെ കുറിച്ച് വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് ഇന്ന് എൻകെ പ്രേമചന്ദ്രൻ ലോക്സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. തെറ്റായ വാര്‍ത്തയുണ്ടെന്നോ വ്യാജ വാര്‍ത്തയുണ്ടെന്നോ നോട്ടീസിൽ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം അവതരിപ്പിക്കുന്നത്. രാജ്യസഭയിൽ മറ്റ് നടപടികൾ മാറ്റിവച്ച് ചർച്ച വേണമെന്ന നോട്ടീസ് എംപി ബിനോയ് വിശ്വവും നൽകിയിട്ടുണ്ട്.

By Arya MR