Mon. Dec 23rd, 2024
 ബ്രിട്ടൻ:

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മറ്റ് എംപിമാര്‍ക്കൊപ്പം രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വസതിയില്‍ നടത്തിയ വിരുന്നില്‍ നാദിന്‍ പങ്കെടുത്തിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഡോറിസ്. ഡോറിസുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങി. കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണ് ഡോറിസ്. 370 പേര്‍ക്കാണ് ബ്രിട്ടണില്‍ കൊറോണ സ്ഥിരീകരിച്ചത്. 6 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.