Mon. Dec 23rd, 2024
സ്വിറ്റ്സർലന്റ് :

 ആഗോള യുവ നേതാക്കളുടെ പട്ടികയില്‍ മലയാളിയും ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍. വിവിധ മേഖലകളില്‍ കരുത്ത് തെളിയിച്ച 115 നേതാക്കളുടെ പട്ടികയിലാണ് ബൈജു രവീന്ദ്രന്‍ ഇടം നേടിയിരിക്കുന്നത്. ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറമാണ് നേതാക്കളുടെ പട്ടിക പുറത്തുവിട്ടത്. ബൈജു രവീന്ദ്രന് പുറമേ നാല് ഇന്ത്യക്കാര്‍ കൂടി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ബൈജൂസ് ലേണിംഗ് ആപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കിയതിനാണ് ബൈജു രവീന്ദ്രനെ ആഗോള യുവ നേതാവായി തിരഞ്ഞെടുത്തിരിക്കുന്നത്. സൊമാറ്റോയിലൂടെ പുതിയ ഭക്ഷ്യ സാങ്കേതിക വിദ്യ തുടക്കം കുറിച്ചതിന് ഗൗരവ് ഗുപ്തയും  പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.