Wed. Jan 22nd, 2025
കാക്കനാട്:

 
സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ. ചില പരീക്ഷാ കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നതായി കളക്‌ട്രേറ്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കും കോവിഡ്- 19 സംബന്ധിച്ച സർക്കാർ ഉത്തരവുകൾ ബാധകമാണ്. ഇത് പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും.

കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സർക്കാർ ഇന്ന് മുതൽ മാർച്ച് 31 വരെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. മെഡിക്കൽ കോളേജുകൾക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്. സ്വകാര്യ ട്യൂട്ടോറിയലുകൾ ഉൾപ്പടെ മതപാഠശാലകൾക്കു വരെ നിർദ്ദേശം ബാധകമാണ്‌.