സ്വീഡൻ:
സ്വീഡനില്‍ നിന്നുള്ള യൂറോപ്യന്‍-അമേരിക്കന്‍ ചലചിത്രതാരം മാക്സ് വോണ്‍ സൈഡോ അന്തരിച്ചു. ലോകപ്രസിദ്ധ ചിത്രം ‘സെവന്ത് സീലി’ലെ അന്റോണിയസ് ബ്ലോക് എന്ന ഭടനെ അവിസ്മരണീയമാക്കിയ വോണ്‍, വില്യം ഫ്രൈഡ്കിനിന്റെ പ്രേതസിനിമ ‘എക്സോര്‍സിസ്റ്റ്’ ഉള്‍പ്പെടെയുള്ളവയില്‍ അഭിനയിച്ചിട്ടുണ്ട്. ഗെയിം ഓഫ് ത്രോണ്‍സ്, സ്റ്റാര്‍ വാര്‍സ് സീരീസുകളിലും ഭാഗമായി. കാന്‍, വെനീസ്, ലോസ് ആഞ്ജലസ് ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്കാരം നേടിയ വോണ്‍, രണ്ടുതവണ ഓസ്കര് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.