Mon. Dec 23rd, 2024
തിരുവനന്തപുരം:

മാസ്‌കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ റെയ്ഡ് ഉള്‍പ്പടെയുള്ള ശക്തമായ നടപടി കൈക്കൊള്ളാന്‍ ഒരുങ്ങി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡ്രഗ്‌സ് കണ്‍ട്രോൾക്ക് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയതായി  കെ കെ ശൈലജ പറഞ്ഞു. അമിതവില ഈടാക്കി വില്‍ക്കുന്നതായുള്ള വിവരം ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.