Mon. Dec 23rd, 2024
ആഫ്രിക്ക:

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച്‌ ഷാനു സമദ് സംവിധാനം ചെയ്ത മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഏഴാമത് റുവാണ്ട  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നേടി. മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള, മാര്‍ച്ച്‌ 7നു റുവാണ്ട കിഗാളി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന റെഡ് കാര്‍പെറ്റില്‍ റുവാണ്ട മന്ത്രി സംവിധയകാന്‍ ഷാനു സമദിനു പുരസ്‌കാരം നല്‍കി. ദര്‍ബംഗാ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സ്റ്റോറി ഓഫ് ഫീചര്‍ ഫിലിം അവാര്‍ഡ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള നേടിയിരുന്നു.