Mon. Dec 23rd, 2024
ഇറ്റലി:

എഫ്സി ബാഴ്സലോണ-നാപ്പോളി ചമ്പ്യൻസ് ലീഗ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും. ബാഴ്സലോണയുടെ തട്ടകം ന്യൂകാമ്പിലാണ് മത്സരം. നാപ്പോളിയുടെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയായിരുന്നു. കാറ്റലോണിയന്‍ ഭരണകൂടവും ക്ലബും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ്ന്യൂക്യാമ്പ് അടച്ച്‌ മത്സരം നടത്താന്‍ തീരുമാനിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞ ഇറ്റലിയിലെ ക്ലബ് ആയതുകൊണ്ട് തന്നെ നാപ്പോളിയുടെ സന്ദര്‍ശനം കറ്റലോണിയക്കും ആശങ്ക ഉണ്ടാക്കുന്നുണ്ട്.