ന്യൂഡല്‍ഹി:
വനിതാ ടി20 ലോകകപ്പിൽ ഓസിസിനോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ ഷഫാലി വർമ്മ ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് എഴുതി ചേർത്തിരിക്കുകയാണ്. ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഷഫാലി വർമ്മയുടെ പേരില്‍. 16 വയസും 40 ദിവസവും പ്രായമുള്ളപ്പോഴാണ് ഷഫാലി ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കായി ബാറ്റേന്തുന്നത്. വെസ്റ്റ് ഇൻഡീസ് വനിത താരം ഷഖ്വാന ക്വിന്റെയിന്റെ റെക്കോർഡാണ് ഷഫാലി സ്വന്തം പേരിലേക്ക് തിരുത്തിയെഴുതിയത്.