മുംബൈ:
ഫെമിനിസം സ്ത്രീകളെ പുരുഷന്മാരേക്കാൾ മുകളിലാക്കുന്നതല്ലെന്ന് നടി കീർത്തി കുൽഹാരി. വനിതാ ദിനത്തോട് അനുബന്ധിച്ച് ഫെമിനിസത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. ഫെമിനിസം എന്നത് സ്ത്രീകളുടെ മേധാവിത്വം സ്ഥാപിക്കുന്നതിനാണെന്നുള്ള ധാരണ പലർക്കും ഉണ്ട്. സ്ത്രീകളെ പുരുഷന്മാരെക്കാൾ ഉയർന്ന സ്ഥാനത്ത് നിർത്തുന്നതിനല്ല ഫെമിനിസം. ഫെമിനിസം എന്നതിനർത്ഥം തുല്യമായി പരിഗണിക്കപ്പെടണമെന്നാണ്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ എല്ലാവർക്കുമുള്ള തന്റെ സന്ദേശം ‘സമത്വം’ ആണെന്നും അവർ കൂട്ടിച്ചേർത്തു.