Sun. Feb 23rd, 2025

ഓസ്ട്രേലിയ:

വനിതാ ട്വന്‍റി 20 ലോകകപ്പ് ഫൈനലിന് പിന്നാലെ ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഐസിസി ഇലവന്‍ പ്രഖ്യാപിച്ചു. വമ്പന്‍ പ്രകടനവുമായി തിളങ്ങിയ ഇന്ത്യന്‍ സ്പിന്നര്‍ പൂനം യാദവ് മാത്രമാണ് ടീമില്‍ ഇടംപിടിച്ചത്. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം പുറത്തെടുത്ത പതിനാറുകാരി ഷെഫാലി വര്‍മയ്ക്ക് ആദ്യ പതിനൊന്നില്‍ ഇടംകിട്ടിയില്ല. ഷെഫാലിയെ 12-ാം സ്ഥാനക്കാരിയായാണ് ഉള്‍പ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിയാണ് പൂനം യാദവ്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 4 വിക്കറ്റും ബംഗ്ലാദേശിനെതിരെ 3 വിക്കറ്റും വീഴ്ത്തി. അതേസമയം, ഫെെനലില്‍ തിളങ്ങാനായില്ല.

 

By Binsha Das

Digital Journalist at Woke Malayalam