Mon. Dec 23rd, 2024
മുംബൈ:

തനിക്ക്  ഒരു മതത്തിലും വിശ്വാസമില്ലെന്നും താനൊരു  ഇന്ത്യക്കാരനാൻ മാത്രമാണെന്ന് വിശ്വസിക്കുന്നുവെന്നും ബോളിവുഡ് താരം അക്ഷയ് കുമാർ. തന്റെ വരാനിരിക്കുന്ന ‘സൂര്യവംശി’ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാർ. അത് തന്നെയാണ് സിനിമയിൽ കാണിക്കുന്നതെന്നും മതത്തിന്റെ അടിസ്ഥാനത്തിലല്ല തങ്ങൾ അത് നോക്കി കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ സാമുദായിക അശാന്തി നിലനിൽക്കുന്ന നിലവിലെ കാലഘട്ടത്തിൽ ‘സൂര്യവംശി’ പ്രസക്തമാണോ എന്ന  ചോദ്യത്തിന് , “ഇത് യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും വളരെയധികം പ്രസക്തിയുണ്ടെന്ന് അക്ഷയ് പറഞ്ഞു.