Fri. May 16th, 2025
ഇറ്റലി:

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഒന്നര കോടി ജനങ്ങള്‍ക്ക് ഇറ്റലി സഞ്ചാര വിലക്കേര്‍പ്പെടുത്തി. അടിയന്തിര സാഹചര്യമാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പോ കോണ്ടെ ആവശ്യപ്പെട്ടു. വെളുപ്പിന് രണ്ട് മണിക്ക് ചേര്‍ന്ന അടിയന്തിര ഉന്നത തല യോഗത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രി ഗിസപ്പോ കോണ്ടെയുടെ പ്രഖ്യാപനം. ചൈനയ്ക്ക് ശേഷം കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് ഇറ്റലി. ആറായിരത്തോളം പേര്‍ക്ക് ഇറ്റലിയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.