Wed. Jan 22nd, 2025
കൊച്ചി: 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. സുനില്‍ കുമാര്‍ ഭീഷണിപ്പെടുത്തിയതും നടി ആക്രമിക്കപ്പെട്ട കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസ് രണ്ടായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജി തള്ളിയത്. അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി.