Mon. Dec 23rd, 2024
അഫ്‌ഗാനിസ്ഥാൻ:

അഷ്‌റഫ് ഘാനി അഫ്ഗാനിസ്താന്‍ പ്രസിഡന്റായി സ്ഥാനമേറ്റു. കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ചു നടന്ന ചടങ്ങിലായിരുന്നു ഘാനി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം പ്രസഡിഡന്റ്  പദവിയിലെത്തുന്നത്. അതിനിടയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് അവകാശപ്പെടുന്ന അഫ്ഗാനിസ്താന്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ലയും മറ്റൊരു സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് സംഘടിപ്പിക്കുന്നുണ്ട്.