Sat. Jan 18th, 2025
മുംബൈ:

മെഗാസ്​റ്റാര്‍ അമിതാഭ്​ ബച്ചന്‍  ട്വിറ്ററില്‍ മഞ്ഞ വിൻറ്റെജ്​ ​ഫോര്‍ഡ്​ കാറിനരികെ നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ”ചില സമയങ്ങളില്‍ നിങ്ങള്‍ക്ക്​ സംസാരിക്കാന്‍ കഴിയാതെ വരും, ഞാന്‍ ഇപ്പോള്‍ അങ്ങനെയാണ്​. അവ പ്രകടമാക്കാന്‍ ശ്രമിക്കുന്നുണ്ട്​. എന്നാല്‍ ഒന്നും പുറത്തുവരുന്നില്ല” എന്നു തുടങ്ങുന്ന കുറിപ്പോടുകൂടിയാണ്​ ചിത്രം പങ്കുവെച്ചിരിക്കുന്നത്​. ബച്ചൻ കുടുംബത്തിൽ ആദ്യമായി വാങ്ങിയ കാർ ബച്ചനായി സമ്മാനിച്ചിരിക്കുകയാണ് സുഹൃത്ത്. പഴയ വണ്ടിയുടെ  നമ്പറായ 2882 തന്നെ​ സമ്മാനമായി നല്‍കിയ പുതിയ കാറിനും സുഹൃത്ത്​ സംഘടിപ്പിച്ചു. നിമിഷങ്ങള്‍ക്കകമാണ് താരത്തിന്റെ കുറിപ്പും ചിത്രവും ആരാധകര്‍ ഏറ്റെടുത്തത്.