ആലുവ:
ലോക വനിതാദിനത്തോടനുബന്ധിച്ച് കാർട്ടൂൺ ക്ലബ്ബിന്റെയും യു സി കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാ കാര്‍ട്ടൂണ്‍ വര സംഘടിപ്പിച്ചു. തോട്ടുമുഖം അൽ-സാജ് റിക്രിയേഷൻ സെന്ററിലാണ് സ്ത്രീ വര അരങ്ങേറിയത്. ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത 100 സ്ത്രീ കാർട്ടൂൺ കഥാപാത്രങ്ങളെയാണ് ആലുവ യുസി കോളേജ് വിദ്യാര്‍ത്ഥിനികള്‍ പുനഃസൃഷ്ടിച്ചത്. മലയാളത്തിലെ ആദ്യ കാർട്ടൂൺ കഥാപാത്രമായ ബ്രിട്ടീഷ് ഭരണത്തെ പരിഹസിച്ച് വരച്ച മഹാക്ഷേമദേവത എന്ന സ്ത്രീ കഥാപാത്രവും, ദേശീയ ശ്രദ്ധ നേടിയ മഞ്ജുള പത്മനാഭന്റെ കഥാപാത്രമായ സുകിയും ഉള്‍പ്പെടെ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ വരയില്‍ തെളിഞ്ഞു. കാരിക്കേച്ചറിസ്ററ് ഇബ്രാഹിം ബാദുഷയും ചിത്രകലാധ്യാപകൻ ഹസ്സൻ കോട്ടപ്പറമ്പിലും പരിപാടിക്ക് നേതൃത്വം നൽകി.