Mon. Dec 23rd, 2024

തിരുവനന്തപുരം:

വാളയാറില്‍ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദിളിത് സഹോദരിമാര്‍ക്ക് നീതി കിട്ടുന്നതുവരെ റിലേ സത്യാഗ്രഹ സമരം അനുഷ്ഠിക്കുമെന്ന് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം. ജനുവരി നാലിന് ഹെെക്കോടതിയില്‍ നിന്നാരംഭിച്ച പദയാത്ര ജനുവരി 21ന് ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. ഇതേതുടര്‍ന്ന്, ജനുവരി 23 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച റിലേ സത്യാഗ്രഹം ഈ വനിതാ ദിനകത്തിലും വീര്യം ചോരാതെ തുടരുകയാണ്. ഒരു മാസത്തിലധികമായി തലസ്ഥാന നഗരിയില്‍ വാളയാര്‍ കുരുന്നുകള്‍ക്ക് നീതി ലഭിക്കാനായുള്ള പ്രതിഷേധ സമരം തുടരുന്നു. എന്നാല്‍ ഗവണ്‍മെന്‍റില്‍ നിന്ന് ഇന്നുവരെ യാതോരു പരിഗണനയോ അനുകൂല നടപടിയോ ഉണ്ടായിട്ടില്ലെന്ന് സംഘാടകര്‍ പറയുന്നു. ഒമ്പതും പതിമൂന്നും വയസ്സുള്ള ആ കുരുന്നുകള്‍ക്ക്  നീതിലഭിക്കുന്നതു വരെ സമരം ചെയ്യുമെന്നും നീതി കിട്ടാതെ മടക്കമില്ലെന്നും ഒരേ സ്വരത്തില്‍ പറയുകയാണ് നീതിക്കായ് പോരാടുന്നവര്‍. 

https://www.facebook.com/wokemalayalam/videos/212736299975066/

By Binsha Das

Digital Journalist at Woke Malayalam