അങ്കമാലി:
ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായി നടത്തുന്ന റീബൂട്ട് കേരള ഹാക്കത്തോണ്‍ സമാപിച്ചു. അവസാനഘട്ട പരിശോധനകൾക്കുശേഷം ഫലം ഇന്ന് പ്രഖ്യാപിക്കും. ആരോഗ്യ–സാമൂഹിക വകുപ്പുകളിലെ തെരഞ്ഞെടുത്ത ആറു പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് 36 മണിക്കൂർ നീണ്ട ഹാക്കത്തൺ സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ ഈ ആറ് ചോദ്യങ്ങൾക്ക് വിദ്യാർഥികൾ നിർദേശിക്കുന്ന പ്രശ്നപരിഹാരമാർഗങ്ങൾ ചോദിച്ചറിയുകയും അവരുടെ വിവിധ പ്രവർത്തനതലങ്ങളിൽനിന്ന് പ്രശ്നപരിഹാരത്തിനായി വിവിധ മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു. ഹാക്കത്തോണില്‍ വിജയികൾക്ക് ആറു പ്രമുഖ കമ്പനികൾ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.