Mon. Dec 23rd, 2024

അന്താരാഷ്​ട്ര വനിതാ ദിനമായ ഇന്ന് അത്​ലറ്റിക്​സിലെ നേട്ടം പരിഗണിച്ച് 104 വയസുകാരി മാന്‍ കൗറിന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ നാരീശക്തി പുരസ്​കാരം നൽകും. ട്രാക്കിലും ഫീല്‍ഡിലുമായി 30ഓളം മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് മാന്‍ കൗർ. പഞ്ചാബിലെ പാട്യാല സ്വദേശിയായ കൗർ 93-ാം വയസ്സിലാണ് അത്‌ലറ്റിക്സിലേക്ക് ചുവട് വെയ്ക്കുന്നത്. ഇന്ന് രാഷ്‌ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുരസ്​കാരം നല്‍കുക​.

By Athira Sreekumar

Digital Journalist at Woke Malayalam