Mon. Dec 23rd, 2024

എറണാകുളം:

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണം ശക്തമാക്കി. പുതിയതായി ഒമ്പത്  പേരെകൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. നിലവിൽ ജില്ലയിൽ 143 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്.  കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ 4 പേർ നിരീക്ഷണത്തിൽ ഉണ്ട്. അതേസമയം, 13 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കി. ആലപ്പുഴ എൻഐവി യിലേക്ക് ഇന്ന് 7 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ലക്ഷണങ്ങളെക്കുറിച്ച് അറിയാനും ഓസ്ട്രേലിയ, മലേഷ്യ, സൗത്ത് കൊറിയ എന്നിവിടങ്ങളിൽനിന്ന് എത്തിയാൽ നിരീക്ഷണത്തിൽ കഴിയേണ്ടിവരുമോ എന്നറിയാനും 37 കോളുകളാണ് കൺട്രോൾ റൂമിലെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകൾ നടന്നു വരികയാണ്. 

By Binsha Das

Digital Journalist at Woke Malayalam