Thu. Jan 23rd, 2025

കൊച്ചി:

കുടുംബത്തിന്‍റെ  ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതോടൊപ്പം സ്വന്ത ശരീരവും ആരോഗ്യവും പരിപാലിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണമെന്ന് എറണാകുളം ഡിസിപി പൂങ്കുഴലി. ചൂഷണങ്ങൾക്കെതിരെ സ്ത്രീകൾ പ്രതിരിക്കുമ്പോളാണ് സ്ത്രീ ശാക്തീകരണം വിജയിക്കുന്നതെന്നും പൂങ്കുഴലി പറഞ്ഞു. കണയന്നൂർ താലൂക്ക് ഓഫീസ് സ്റ്റാഫ് കൗൺസിൽ ബിടിഎച്ച് ഹാളിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. അടിയന്തിര സാഹചര്യം ഉണ്ടായാൽ 112 എന്ന വനിതാ ഹെൽപ് ലൈൻ നമ്പരിലും 1515 എന്ന പിങ്ക് പോലീസ് പട്രോളിങ് നമ്പരിലും മടി കൂടാതെ ബന്ധപ്പെടണം. പോലീസ് വകുപ്പിൽ നിന്നും സ്ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്ന മറ്റ് സേവങ്ങളെപ്പറ്റിയും ഡിസിപി പൂങ്കുഴലി വിശദീകരിച്ചു. ചടങ്ങില്‍ കണയന്നൂർ തഹസിൽദാർ ബീന പി ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. 

 

By Binsha Das

Digital Journalist at Woke Malayalam