Sun. Feb 2nd, 2025
തിരുവനന്തപുരം :

 
ജാതിയുടേയും മതത്തിന്റെയും പേരിൽ മനുഷ്യകുലത്തെ ഭിന്നിപ്പിക്കുന്നവര്‍ വാഴുന്ന ഇന്ത്യയെ നേർ കണ്ണോടെ കാണാൻ നാളെയുടെ പ്രതീക്ഷകളായ യുവതലമുറ അണിചേര്‍ന്നു. ‘ഉയരട്ടെ മനുഷ്യ പതാക’ ഭരണഘടന സംരക്ഷണ വിദ്യാർത്ഥി റാലിയും സംഗമവും പാളയം രക്തസാക്ഷി മണ്ഡപത്തിൽ എ കെ ആന്റണി ഉദ്ഘാടനം ചെയ്തു. നാം കടന്നു പോകുന്ന കാലഘട്ടം 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിന് സമാനമാണെന്ന് എ കെ ആൻറണി പറഞ്ഞു.

പടയാളിയായല്ല പടനായകനായി പ്രക്ഷോഭത്തിന് പട നയിക്കേണ്ടത് ഇന്ത്യൻ യുവത്വമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കെഎസ് യു സംസ്ഥാന പ്രസിഡൻറ് അഭിജിത്താണ് റാലിക്ക് നേതൃത്വം നൽകിയത്. ഉജ്ജ്വല പ്രക്ഷോഭത്തിന് തന്റെ ഗാനത്തിലൂടെ പിൻതുണ പ്രഖ്യാപിച്ച കൊച്ചു ഗായിക അസിൻ വെണ്ണില്ലയുടെ ഗാനം എല്ലാവർക്കും വീര്യം പകർന്നു.

By Binsha Das

Digital Journalist at Woke Malayalam