Wed. Jan 22nd, 2025
എറണാകുളം:

 
കൊറോണ വൈറസ് കൺട്രോൾ റൂം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), എറണാകുളം
കൊറോണ ചികിത്സയുമായി ബന്ധപ്പട്ട് ബുള്ളറ്റിൻ ഇറക്കി.

കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് 9 പേരെ കൂടി നിരീക്ഷണത്തിൽ ആക്കി. ഇന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ 4 പേർ നിരീക്ഷണത്തിൽ ഉണ്ട്.

ജില്ലയിൽ നിലവിൽ 143 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. ആലപ്പുഴ എൻഐവി യിലേക്ക് ഇന്ന് 7 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് (07/3/2020) 36 കോളുകൾ ആണ് കൊറോണ കൺട്രോൾ റൂമിലെത്തിയത്.

കൊറോണയുടെ ലക്ഷണങ്ങളെക്കുറിച്ച് അറിയാനും, ജപ്പാൻ, ബെൽജിയം, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് എത്തിയാൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമോ എന്നറിയാനും, കൊറോണയില്ല എന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നല്കാൻ കഴിയുമോ എന്നന്വേഷിച്ചും, രാജസ്ഥാൻ, തായ്‌ലൻഡ് പോയി തിരികെയെത്തിയവർക്ക് ജലദോഷം, ചുമ എന്നിവയുണ്ട് എന്നറിയിച്ചും വിളികളെത്തി.

കൺട്രോൾ റൂമിൻ്റെ സേവനങ്ങൾ 0484 2368802 എന്ന നമ്പറിൽ ലഭ്യമാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകൾ നടന്നു വരുന്നു. പൂത്തോട്ടയിൽ അങ്കണവാടി പ്രവർത്തകർക്കും, കൊച്ചിയിൽ ആരോഗ്യപ്രവർത്തകർക്കും പ്രത്യേകം ക്ലാസുകൾ സംഘടിപ്പിച്ചു.

07/3/2020 ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
എറണാകുളം.