Sun. Jun 29th, 2025

ന്യൂഡല്‍ഹി:

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനല്‍ മത്സരത്തില്‍ കളിക്കാന്‍ അനുമതി നിഷേധിച്ചു.  ബംഗാളിനെതിരേ സൗരാഷ്ട്രയ്ക്കായി കളിക്കാനായിരുന്നു ജഡേജ അനുവാദം ചോദിച്ചത്. എന്നാല്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമാകേണ്ടയാള്‍ രഞ്ജി കളിക്കേണ്ട എന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മറുപടി നല്‍കിയത്. ഇക്കാര്യം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയ്‌ദേവ് ഷായാണ് അറിയിച്ചത്. ‘ആദ്യം രാജ്യം’ എന്നാണ് ജഡേജയുടെ അനുവാദത്തിന് ഗാംഗുലി നല്‍കിയ മറുപടിയെന്നും ജയ്‌ദേവ് ഷാ പറഞ്ഞു.

അതേസമയം,  ജഡേജയെ കളിപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ ജയ്‌ദേവ് ഷാ അതൃപ്തി രേഖപ്പെടുത്തി. ജഡേജ രഞ്ജി ട്രോഫി ഫെെനല്‍ കളിക്കണമെന്ന് താന്‍ അതിയായി ആഗ്രഹിക്കുന്നതായും ജയ്ദേവ് ഷാ പറഞ്ഞു. 

By Binsha Das

Digital Journalist at Woke Malayalam