അങ്കമാലി:
ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായി നടത്തുന്ന റീബൂട്ട് കേരള ഹാക്കത്തോണിന് തുടക്കമായി. ഇന്ന് രാവിലെ 8.30 ന് അങ്കമാലിയില്‍ അസിസ്റ്റന്റ് കളക്ടർ മാധവിക്കുട്ടി ഹാക്കത്തോൺ ഉദ്ഘാടനം ചെയ്തു. ആരോഗ്യം, സാമൂഹ്യ നീതി വകുപ്പുകളിലെ വിവിധ പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്തുന്നതിനാണ് കേരള ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കുന്ന 15 ടീമുകളിൽ ഒന്നാം സ്ഥാനക്കാർക്ക് 50, 000 രൂപയും രണ്ടാം സ്ഥാനത്തിന് 30, 000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 20, 000രൂപയും സമ്മാനമായി നൽകും.