Fri. Nov 22nd, 2024

അങ്കമാലി:

അങ്കമാലി നഗരസഭയിൽ രൂപീകരിച്ചിട്ടുള്ള ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ അജൈവ മാലിന്യശേഖരണത്തിന് തുടക്കമായി. 40 പേരടങ്ങുന്ന സേനയാണ് രൂപീകരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. വീട് ഒന്നിന് 30 രൂപയും കച്ചവട സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയും ഫീസായി ഈടാക്കാനാണ് കൗൺസിൽ തീരുമാനം എടുത്തിട്ടുള്ളത്. പഴയ മാർക്കറ്റ് റോഡ് പരിസരത്ത് കച്ചവട സ്ഥാപനങ്ങളിൽ നിന്നും ആരംഭിച്ച പ്ലാസ്റ്റിക് ശേഖരണത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം.എ.ഗ്രേസി നിർവ്വഹിച്ചു. അജൈവ മാലിന്യശേഖരണത്തിന് മുന്നോടിയായി വീടുകളിലും സ്ഥാപനങ്ങളിലും സേനയുടെ നേതൃത്വത്തിൽ വിവരശേഖരണ സർവ്വേ നടത്തിയിരുന്നു. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പുന:ചങ്ക്രമണത്തിന് ഉപയോഗിക്കും.

By Binsha Das

Digital Journalist at Woke Malayalam