Mon. Dec 23rd, 2024

കളമശ്ശേരി:

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല യൂണിയന്‍ കലോത്സവം ‘സര്‍ഗം 20’ ഇന്ന് സമാപിക്കും. കലോത്സവം മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ 50 മത്സരയിനങ്ങളാണ് പൂർത്തിയായത്. കോൽക്കളി, വട്ടപ്പാട്ട്, വെസ്റ്റേൺ ഗ്രൂപ്പ് സോങ്, ഗാനമേള, അഡാപ്റ്റ് ട്യൂൺ, ഗ്രൂപ്പ് ഡാൻസ് , നാടകം എന്നിവയായിരുന്നു കുസാറ്റ് ആംഫി തിയറ്ററിൽ നടന്ന ഇനങ്ങൾ. എസ്എംഎസ് ഓഡിറ്റോറിയത്തിൽ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവ അരങ്ങേറി. 17 ഇനങ്ങൾകൂടി പൂർത്തിയാകാനുണ്ട്‌. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് 8 സോണുകളിലായാണ് സര്‍ഗം 20 അരങ്ങേറുന്നത്. 

By Binsha Das

Digital Journalist at Woke Malayalam