Mon. Dec 23rd, 2024

എറണാകുളം:

കേരളത്തില്‍ ബാങ്കിങ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ഒന്നര ലക്ഷം ജീവനക്കാര്‍ക്കായി ബാങ്കേഴ്‌സ് ആര്‍ട്‌സ് മൂവ്‌മെന്റ് ‘മനയോല’ എന്ന പേരില്‍ കലോത്സവം സംഘടിപ്പിക്കുന്നു. പൊതു-സ്വകാര്യ മേഖല ബാങ്കുകള്‍, സഹകരണ-റൂറല്‍ ബാങ്കുകള്‍, പേയ്മെന്റ് ബാങ്കുകള്‍, വിദേശബാങ്കുകള്‍ എന്നിവിടങ്ങളിലെ എല്ലാ തസ്തികയിലുമുള്ള ജീവനക്കാര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. ഇക്കാര്യം ബാങ്കേഴ്‌സ് ആര്‍ട്‌സ് മൂവ്‌മെന്‍റ് ഭാരവാഹികളാണ്  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

കോളേജ് കലോത്സവ മാതൃകയില്‍ 2020 ഏപ്രില്‍ 25, 26 തീയതികളില്‍ നൃത്തം, വായ്പാട്ട്, മിമിക്രി, നാടകം, ചിത്രരചന, കഥ, കവിത തുടങ്ങി മുപ്പതോളം ഇനങ്ങളില്‍ ഒറ്റയ്ക്കും സംഘമായും മത്സരാര്‍ഥികള്‍ മാറ്റുരക്കും. പ്രധാന മത്സര വേദിയായി തൃശൂര്‍ കേരള സംഗീത നാടക അക്കാദമി ഹാള്‍ ഉള്‍പ്പെടെ 6 വേദികളില്‍ മത്സരങ്ങള്‍ അരങ്ങേറും. സംസ്ഥാന തലത്തിലാണ് മത്സരങ്ങള്‍.

By Binsha Das

Digital Journalist at Woke Malayalam