Sun. Nov 2nd, 2025
അഫ്ഗാനിസ്ഥാൻ:

അഫ്ഗാനിസ്ഥാനില്‍ റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ രാഷ്ട്രീയ നേതാവ് അബ്ദുല്‍ അലി മസരിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച ചടങ്ങിനിടെയായിരുന്നു അക്രമം. റാലി നടക്കുമ്പോൾ സ്ഥലത്ത് ആദ്യം റോക്കറ്റ് പതിക്കുകയും പിന്നാലെ വെടിവെപ്പ് ഉണ്ടാകുകയുമായിരുന്നു. പ്രമുഖ നേതാവ് അബ്ദുല്ല അബ്ദുല്ല പരിപാടിയിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. സംഭവത്തില്‍ പങ്കില്ലെന്ന് താലിബാന്‍ അറിയിച്ചു.