Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെയുള്ള വിമര്‍ശനം തുടരുകയാണ്. എന്നാല്‍, ഇപ്പോള്‍കോലിക്കു പിന്തുണയുമായി വന്നിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. കോലി മാത്രമല്ല സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം കരിയറില്‍ ഇത്തരത്തില്‍ മോശം സമയത്തിലൂടെ കടന്നുപോയിട്ടുണ്ട്. തനിക്കും ഇതുപോലെ മോശം സമയമുണ്ടായിട്ടുണ്ടെന്ന് സെവാഗ് പറ‍ഞ്ഞു. മോശം അവസ്ഥകള്‍ വരുമ്പോള്‍ ക്ഷമ കാണിക്കുകയാണ് ചെയ്യേണ്ടത്. അതോടൊപ്പം സ്വന്തം കഴിവില്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യണം. കോലി പഴയ ഫോമിലേക്കു മടങ്ങിയെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ മോശം ഫോമിനെ അതിജീവിക്കാന്‍ കോലിക്കു അനായാസം കഴിയുമെന്നും ഉറച്ചു വിശ്വസിക്കുന്നതായും സെവാഗ് കൂട്ടിച്ചേര്‍ത്തു.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam