Mon. Dec 23rd, 2024
കൊച്ചി:

യുവതാരം ഷെയിന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. നിര്‍മാതാക്കളും അമ്മ ഭാരവാഹികളും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ന് മുതല്‍ ഷെയിന്‍ നിഗം വെയില്‍ സിനിമയുടെ ഭാഗമാകും. ഇതിന് ശേഷം ഖുര്‍ബാനിയുടെ ചിത്രീകരണവും തീര്‍ക്കും. അമ്മയുടേയും ഫെഫ്കയുടേയും ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് വഴിവെച്ചത്.