Sun. Jan 19th, 2025
വാഷിംഗ്ടൺ:

കൊറോണ വൈറസ് ഭയത്തെ തുടർന്ന് ഡാനിയൽ ക്രെയ്ഗ് അഭിനയിച്ച 25-ാമത്തെ ‘ജെയിംസ് ബോണ്ട്’ ചിത്രമായ ‘നോ ടൈം ടു ഡൈ’ റിലീസ് 2020 നവംബറിലേക്ക് നീക്കി. ഔദ്യോഗിക  ‘ജെയിംസ് ബോണ്ട്’ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 12 ന് യുകെയിലും നവംബർ 25 ന് യുഎസിലും റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഏപ്രിൽ 2 ന് യുകെയിൽ റിലീസ് ചെയ്യാനായിരുന്നു  തീരുമാനിച്ചത്.