Wed. Jan 22nd, 2025
ഡൽഹി:

നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ വാറണ്ട് പുറപ്പെടുവിക്കണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് പ്രോസിക്യൂഷന്‍ സമർപ്പിച്ച ഹർജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളിൽ ഒരാളായ പവന്‍ ഗുപ്ത നല്‍കിയ ദയാഹർജി രാഷ്ട്രപതി തള്ളിയതിനെ തുടർന്നാണ് പ്രോസിക്യൂഷന്‍ പുതിയ ഹർജി നൽകിയത്. നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികൾ ഉപയോഗിച്ചു കഴിഞ്ഞെന്നാണ് ഹർജിയിൽ പറയുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam